തിരുവനന്തപുരത്ത്: സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്.
നവകേരള സദസ് പ്രമാണിത്താണ് എറണാകുളത്തെ വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകൾക്കാണ് ഇന്ന് അവധിയുള്ളത്. എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്. ഗതാഗത കുരുക്ക് മൂലം വിദ്യാർത്ഥികൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനെന്നാണ് അവധിയിലെ വിശദീകരണം.
Discussion about this post