മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2023-24 സാമ്പത്തിക വർഷത്തിലെ അഞ്ചാം ധനനയം ഡിസംബർ 8 വെള്ളിയാഴ്ച ഗവർണർ ശക്തികാന്ത ദാസ് പുറത്തിറക്കും. പണപെരുപ്പ്, അന്താരഷ്ട്ര മാർക്കറ്റിലെ ഗതിവിഗതികൾ, ജി ഡി പി വളർച്ച തുടങ്ങിയ ഘടകങ്ങളെ കുറിച്ചുള്ള രണ്ടു ദിവസത്തെ വിലയിരുത്തൽ മീറ്റിംഗുകൾക്ക് ശേഷമാണ് ആർ ബി ഐ, ഇന്ന് 10 മണിയോട് കൂടെ ധനനയം പ്രഖ്യാപിക്കാൻ പോകുന്നത്.
ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) അവലോകനം സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിൽ ആർബിഐ സ്വീകരിക്കുന്ന നയങ്ങളെ സൂചിപ്പിക്കും. വളർച്ച നിലനിർത്തുന്നതിനും പണപ്പെരുപ്പം 4 ശതമാനത്തിന് കീഴിൽ കൊണ്ടുവരുന്നതിനും ഇടയിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തുവാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്.
റിപ്പോ റേറ്റ് 6. 5 % ആയി നിലനിർത്തപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്
2023-24 സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.6 ശതമാനം വളർന്നു, ഇത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണ്.
രണ്ടാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് വന്നതിനാൽ, ഡിസംബർ 8 ന് വരാനിരിക്കുന്ന ധനനയ സമിതി (എംപിസി) പ്രഖ്യാപനത്തിൽ ആർബിഐ കരുതലോടുകൂടി മാത്രമേ നിലപാടുകൾ സ്വീകരിക്കുകയുള്ളൂ. ഉയർന്ന ജി ഡി പി വളർച്ച, നിലവിൽ അസ്വസ്ഥമാം വിധം ഉയർന്നു നിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വില നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ റിസർവ് ബാങ്കിനെ സഹായിക്കും
Discussion about this post