കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പലായനം ചെയ്യുന്ന ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനമാണെന്ന് വിദേശകാര്യമന്ത്രി ഷെര്‍ മുഹമ്മദ് അബാസ് സ്റ്റാനിക്സായി. അറിവില്ലാത്ത സമൂഹം ഇരുട്ടാണ്. അതിനാല്‍ പെണ്‍കുട്ടികള്‍ക്കായി സ്‌കൂളുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കണം. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്,അത് എങ്ങനെ അവരില്‍ നിന്ന് നിഷേധിക്കാന്‍ സാധിക്കും ? അങ്ങനെ ആരെങ്കിലും അവരില്‍ നിന്ന് ഈ അവകാശം നിഷേധിക്കുകയാണെങ്കില്‍ അഫ്ഗാനികള്‍ക്കും, ഇവിടത്തെ ജനങ്ങള്‍ക്കമെതിരായ അടിച്ചമര്‍ത്തലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഒരു ബിരുദാദാനചടങ്ങില്‍ പങ്കെടുത്ത് സംസാിക്കുകയായിരുന്നു മന്ത്രി. അഫഅഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന് നിരോധമേര്‍പ്പെടുത്തി ഒരുവര്‍ഷം പിന്നിടുമ്പോഴാണ് മന്ത്രിയുടെ കണ്ണ് തുറന്നിരിക്കുന്നത്.
താലിബാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാതിലുകള്‍ വീണ്ടും തുറക്കാന്‍ ശ്രമിക്കുക. ഇവിടെ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നതിന്റെയും ഭരണകൂടത്തില്‍ നിന്ന് അകലുന്നതിന്റെയും പ്രധാന കാരണം വിദ്യാഭ്യാസം ഇല്ലായ്മ തന്നെയാണ്. ഷെര്‍ മുഹമ്മഗ് അബാസ് സ്റ്റാനിക്സായി കൂട്ടിച്ചേര്‍ത്തു.
താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ചിരിക്കുകയാണ്. താലിബാന്‍ നിയുക്ത വിദ്യാഭ്യാസ മന്ത്രി ഹബീബുള്ള ആഘ അടുത്തിടെ രാജ്യത്തെ മതപാഠശാലകളില്‍ മോശം വിദ്യാഭ്യാസമാണ് നല്‍ക്കുന്നത് എന്ന് പറഞ്ഞിരുന്നു.വിദ്യാഭ്യാസത്തിന്റെ ഗിണനിലവാരം ഉയര്‍ത്താന്‍ താലിബാനും മതപണ്ഡിതരും ഗൗരവമായി ശ്രദ്ധിക്കണമെന്ന് ഹബീബുള്ള ആഘ ആവശ്യപ്പെട്ടു.
Discussion about this post