ഐസ്വാൾ: മിസോറം മുഖ്യമന്ത്രിയായി സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവ് ലാൽദുഹോമ ചുമതലയേറ്റു. രാവിലെ നടന്ന ചടങ്ങിൽ ഗവർണർ ഹാരി ബാബു കംബപ്പട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. അദ്ദേഹത്തിനൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി സോറംതാംഗയും ചടങ്ങിൽ പങ്കെടുത്തിരുന്നു. എംഎൻഎഫിന്റെ മുഴുവൻ എംഎൽഎമാരും മുൻ മുഖ്യമന്ത്രി ലാൽ തൻഹാലയും ചടങ്ങിന് എത്തിയിരുന്നു.
നവംബർ ഏഴിനായിരുന്നു മിസോറമിൽ തിരഞ്ഞെടുപ്പ്. 40 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ നടന്നത്. 80.66 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.
Discussion about this post