ന്യൂഡല്‍ഹി: അപകടങ്ങള്‍ , ആത്മഹത്യകള്‍ ,രോഗം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ 2018 മുതല്‍ 403 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെങ്കിലും വിദേശത്ത് മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി വി മുരളീധരനാണ് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. 34 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിരിക്കുന്നത് കാനഡയിലാണ്. വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഇന്ത്യാ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നാണ്,’ എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കണക്കുകള്‍ പ്രകാരം 2018 മുതല്‍ കാനഡയില്‍ 91 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡം (48), റഷ്യ (40), യുണൈറ്റഡ് സ്റ്റേറ്റ്‌സ് (36), ഓസ്ട്രേലിയ (35), ഉക്രെയ്ന്‍ (21), ജര്‍മ്മനി. (20), സൈപ്രസ് (14), ഇറ്റലി, ഫിലിപ്പീന്‍സ് (10 വീതം) എന്നിങ്ങനെയാണ് റിപ്പോര്‍ട്ടുകള്‍.
വ്യക്തിഗത കേസുകള്‍ പരിഹരിക്കാനും ഭാവിയില്‍ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തിക്കുകയും, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പതിവായി കോളേജുകളും സര്‍വകലാശാലകളും സന്ദര്‍ശിച്ച് അവിടെ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.’എന്തെങ്കിലും അസാധാരണ സംഭവമുണ്ടായാല്‍ ആ രാജ്യത്തെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിനുളള വൈദ്യസഹായവും താമസസൗക്യങ്ങളും സര്‍ക്കാര്‍ സജ്ജമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
Discussion about this post