ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ക്ക് അധികചുമതല നല്‍കി. മദ്ധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും തിരഞ്ഞെടുപ്പില്‍ വിജയിച്ച മന്ത്രിമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് മാറ്റം. മന്ത്രി മാരായ നരേന്ദ്രസിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, രേണുക സിങ് എന്നിവരുടെ രാജി രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്വീകരിച്ചതിന് പിന്നാലെയാണ് വകുപ്പുകളുടെ അധികചുമതല വീതിച്ച് നല്‍കിയത്.
കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ടയ്ക്ക് നിലവിലുള്ള പോര്‍ട്ട്ഫോളിയോയ്ക്ക് പുറമേ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കി.സംസ്ഥാന മന്ത്രി ശോഭ കരന്ദ്ലാജെക്ക് വകുപ്പിന് പുറമെ ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയുടെ ചുമതലയും, കേന്ദ്ര രാജീവ് ചന്ദ്രശേഖര്‍ക്ക് മറ്റ് വകുപ്പുകള്‍ക്ക് പുറമേ ജല്‍ ശക്തി സഹമന്ത്രിയായും,കേന്ദ്രമന്ത്രി ഭാരതി പ്രവീണ്‍ പവാറിന് ആദിവാസി വകുപ്പ് സഹമന്ത്രിയുടെ അധിക ചുമതലയുമാണ് നല്‍കിയിരിക്കുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ചിരുന്നു. ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലാണ് കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിങ് പട്ടേല്‍, രേണുക സിങ് എന്നിവര്‍ മത്സരിച്ചത്. ഇതില്‍ വിജയിച്ചതോടെയാണ് സ്ഥാനം രാജിവച്ചെത്.മധ്യപ്രദേശില്‍ നിന്നുള്ള രാകേഷ് സിംഗ്, ഉദ്യ പ്രതാപ് സിംഗ്, റിതി പഥക് എന്നിവരാണ് രാജിവെച്ച മറ്റ് എംപിമാര്‍.
അതേസമയം, മൂന്ന് സംസ്ഥാനങ്ങളില്‍ ആരെല്ലാം മുഖ്യമന്ത്രിമാരാകുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ചയോടെ തീരുമാനം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post