എറണാകുളം: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കി ഹൈക്കോടതി. ആർഎസ്എസ് പ്രവർത്തകനെതിരെ എടുത്ത കേസ് ആണ് കോടതി റദ്ദാക്കിയത്. കേസ് നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് നടപടി.
സമൂഹമാദ്ധ്യമത്തിൽ നടത്തിയ പരാമർശത്തിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ചുവെന്നാണ് കേസ്. പരാമർശം വൈറൽ ആയതോടെ പ്രവർത്തകനെതിരെ കേസ് എടുക്കുകയായിരുന്നു. സംഭവത്തിൽ 153 എ വകുപ്പായിരുന്നു യുവാവിനെതിരെ ചുമത്തിയിരുന്നത്. ഇത് നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടർന്ന് കേസ് റദ്ദാക്കുകയായിരുന്നു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ആണ് കേസ് റദ്ദാക്കിയത്.
അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ അനാവശ്യ കമൻറുകൾ ഇടുന്ന പ്രവണത യുവാക്കൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. മുതിർന്നവരെ ബഹുമാനിക്കണം. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അത് പാലിക്കണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post