ഹൈദരാബാദ് : ഗുണ്ടൂർ സിജിഎസ്ടി കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥർ നടത്തിയത് വൻ സിഗരറ്റ് വേട്ട. വ്യാഴാഴ്ചയാണ് സിജിഎസ്ടി ഉദ്യോഗസ്ഥർ സിഗരറ്റ് കടത്ത് റാക്കറ്റിനെ പിടികൂടിയത്. ഈ സംഘത്തിൽ നിന്നും 3.4 കോടി രൂപയുടെ സിഗരറ്റുകളാണ് പിടിച്ചെടുത്തത്.
സിജിഎസ്ടി ഉദ്യോഗസ്ഥർക്ക് ലഭിച്ചഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിൽ ആയിരുന്നു സിഗരറ്റ് കടത്ത് സംഘത്തെ പിടികൂടിയത്. രണ്ടു വാഹനങ്ങളിൽ നിന്നാണ് സിഗരറ്റുകൾ പിടികൂടിയത്. ഒന്ന് നെല്ലൂർ ടൗണിൽ വെച്ചും മറ്റൊന്ന് ബപട്‌ല ജില്ലയിലെ സാന്തമഗുളുരുവിൽ വെച്ചുമായിരുന്നു ഉദ്യോഗസ്ഥരുടെ പിടിയിൽപെട്ടത്.
ആദ്യ വാഹനത്തിൽ ഗോൾഡ് സ്റ്റെപ്പ് ഫിൽട്ടർ, ഗോൾഡ് വിമൽ ഫിൽട്ടർ, പാരീസ് തുടങ്ങിയ ബ്രാൻഡുകളുടെ 33.3 ലക്ഷം സിഗരറ്റുകൾ വിവിധ പോളി ബാഗുകളിൽ നിറച്ച നിലയിൽ കടത്തുകയായിരുന്നു. രണ്ടാമത്തേതിൽ നിന്നും ഇതേ ബ്രാൻഡുകളുടെ 36 ലക്ഷം സിഗരറ്റുകളും പിടികൂടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 4.7 കോടി രൂപയുടെ സിഗരറ്റുകളാണ് ഗുണ്ടൂർ സിജിഎസ്ടി കമ്മീഷണറേറ്റ് പിടികൂടിയിട്ടുള്ളത്.
Discussion about this post