ന്യൂഡൽഹി: ചന്ദ്രയാൻ-3 യുടെ വിജയം അതിശയകരവും മികച്ചതുമാണെന്ന് സ്വീഡിഷ് ബഹിരാകാശ സഞ്ചാരി ക്രിസ്റ്റർ ഫുഗ്ലെസാങ്. അത്തരത്തിലുള്ള അടുത്ത ഇന്ത്യൻ ദൗത്യത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിക്രം ലാൻഡറും റോവറും ലാൻഡിംഗ് ചെയ്ത രീതി അത് വളരെ അത്ഭുതകരമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് . അത് ശരിക്കും ശ്രദ്ധേയമായിരുന്നു, ലോകം മുഴുവൻ ചന്ദ്രയാനിന്റെ വിജയത്തിൽ കൈയടിച്ചുവെന്ന് ഞാൻ കരുതുന്നു. ഞാൻ വളരെ ആവേശത്തിലാണ്, ഇതുപോലുള്ള അടുത്ത ഇന്ത്യൻ ദൗത്യത്തിനായി കാത്തിരിക്കുകയാണ്. ഒരു ബഹിരാകാശയാത്രിൻ എന്ന നിലയിൽ , ഇന്ത്യൻ റോക്കറ്റിലും ഇന്ത്യൻ ക്യാപ്‌സ്യൂളിലും ഇന്ത്യൻ ബഹിരാകാശയാത്രികർക്കൊപ്പം ഗഗൻയാൻ വിജയത്തിലെത്തുന്നത് കാണാനാണ് ഇനി ഞാൻ കാത്തിരിക്കുന്നത്
ആഗസ്റ്റ് 23 ന് ചന്ദ്രയാൻ -3 ലാൻഡർ മോഡ്യൂൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമെന്ന ചരിത്ര നേട്ടം ഇന്ത്യ കൈവരിച്ചിരുന്നു. ലാൻഡിംഗിന് ശേഷം, വിക്രം ലാൻഡറും പ്രഗ്യാൻ റോവറും 14 ദിവസത്തോളം ചന്ദ്രോപരിതലത്തിൽ വ്യത്യസ്തമായ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരുന്നു.
ഇന്ത്യ-സ്വീഡൻ ബഹിരാകാശ സഹകരണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു , നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ ധാരാളം സാധ്യതകൾ ഉണ്ടെന്ന് ഞാൻ കരുതുന്നു. സ്വീഡൻ ഒരു വലിയ രാജ്യമല്ല, എന്നാൽ ചില മേഖലകളിൽ സ്വീഡന് ഉയർന്ന സാങ്കേതിക കഴിവുകളുണ്ട് . ഇന്ത്യയുമായി പ്രവർത്തിക്കുന്നതിലൂടെ, ഞങ്ങൾക്ക് അത് ഇന്ത്യയ്ക്ക് നൽകാൻ കഴിയും. നിങ്ങൾ ഇവിടെ ചെയ്യുന്ന എല്ലാ അനുഭവങ്ങളും എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് പഠിക്കാൻ കഴിയും. അതിനാൽ, ഒരുമിച്ച് പ്രവർത്തിക്കാനുള്ള കൂടുതൽ വഴികൾ നമ്മൾ കണ്ടെത്തണം. ഒരു ഇന്ത്യൻ-സ്വീഡിഷ് സ്‌പേസ് സെന്റർ ഓഫ് എക്‌സലൻസ് നിലവിൽ വരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post