പത്തനംതിട്ട: കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കാമുകനും സംഘവും പിടിയിൽ. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
14 കാരിയെ കാമുകനും സംഘവും ഓട്ടോയിലാണ് കടത്തിക്കൊണ്ട് പോയത്. ഇതിനിടെ ഇലന്തൂരിലെ വഴിയരികിൽവച്ച് ഓട്ടോ കേടായി സംഘം വഴിയിൽ കുടുങ്ങുകയായിരുന്നു. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ ഇതിനോടകം തന്നെ വിവരം പോലീസിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം പോലീസ് തിരച്ചിലും ആരംഭിച്ചിരുന്നു. ഇതിനിടെ വഴിയരികിൽ കുടുങ്ങിയ സംഘത്തെ പോലീസ് കാണുകയായിരുന്നു.
പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടിയിൽ നിന്നും പോലീസ് മൊഴിയെടുത്തു. ഇതിന് ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടു.
Discussion about this post