കൊച്ചി: സ്വന്തം മരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് തൂങ്ങി മരിച്ചു. ആലുവ സ്വദേശി അജ്മല്‍ (28)ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ജോലി തേടി അജ്മല്‍ ദുബായില്‍ പോയിരുന്നു. എന്നാല്‍ അവിടെ ജോലിയൊന്നും ശരിയായില്ല. ഇതിന്റെ പേരില്‍ അജ്മല്‍ കടുത്ത മനോവിഷമത്തില്‍ ആയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ജീവനൊടുക്കുന്നതിനു പത്ത് മിനിറ്റ് മുമ്പ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ അജ്മല്‍ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. ജനനം 1995 മരണം 2023 എന്നെഴുതിയ സ്വന്തം ചിത്രമാണ് അജ്മല്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ചത്.
മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അജ്മലിനെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.












