ശ്രീനഗർ: ഗ്രാമസഡക് യോജന നടപ്പിലാക്കുന്ന ജില്ലകളിൽ ആദ്യ മൂന്നിൽ ഇടം പിടിച്ച് കശ്മീരിലെ ഉധംപൂർ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഉധംപൂർ ആദ്യ മൂന്ന് ജില്ലകളിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡ് വികസനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ഗ്രാമസഡക് യോജന. ടിക്രിയിലെ വികസിത് ഭാരത് സങ്കൽപ്പ് യാത്രയിൽ പങ്കെടുക്കാനായി കശ്മീരിൽ എത്തിയായിരുന്നു ജിതേന്ദ്ര സിംഗ്.
കഴിഞ്ഞ മൂന്ന് വർഷം ഉധംപൂർ പ്രധാനമന്ത്രി ഗ്രാമസഡക് യോജന ഫപ്രദമായി നടപ്പിലാക്കുന്ന ജില്ലകളിൽ ആദ്യ മൂന്നിൽ തുടരുന്നു. ഇതിന് പുറമേ ആയുഷ്മാൻ ഭാരത്, പ്രധാൻമന്ത്രി സ്വച്ഛ് ഭാരത് മിഷൻ, പിഎം കിസാൻ സമ്മാൻ നിധി തുടങ്ങിയ മറ്റ് കേന്ദ്രപദ്ധതികളും ജില്ലയിൽ മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്. ഗ്രാമസഡക് യോജന ഫലപ്രദമായി നടപ്പിലാക്കുന്നത് ജില്ലയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. മാർക്കറ്റുകളിലേക്ക് വിളകളുമായി എളുപ്പമെത്താൻ ഇത് കർഷകരെ സഹായിക്കും. പുതിയ വ്യാപാരത്തെ ജില്ലയിലേക്ക് ആകർഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരോ ഗ്രാമത്തിലും ഓരോ വ്യക്തികളിലും പ്രധാനമന്ത്രിയുടെ സന്ദേശം എത്തിക്കാനാണ് തങ്ങളുടെ പ്രവർത്തനം. വരും നാളുകളിൽ പിഎം ഗ്രാമസഡക് യോജനയ്ക്ക് പ്രാധാന്യം വർദ്ധിക്കും. ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യവികസനം എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. 2014 മുതലുള്ള മാറ്റം നോക്കിയാൽ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post