ഇസ്ലാമാബാദ്: പ്രതിരോധസാമഗ്രഹികൾ വാങ്ങിയതിന്റ പണം അടയ്ക്കാൻ പാകിസ്താന് കർശന നിർദ്ദേശം നൽകി ചൈന. കാലതാമസം ഒഴിവാക്കണമെന്നും വിതരണം ചെയ്ത സാമഗ്രഹികളുടെ പണം അടയ്ക്കണമെന്നുമാണ് ചൈന കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏകദേശം 1.5 ബില്യൺ ഡോളറിന്റെ സാധനങ്ങൾ വാങ്ങിയതിന്റെ പണം ആണ് ചൈനയ്ക്ക് പാകിസ്താൻ നൽകാനുള്ളത്.
പീരങ്കികൾ മുതൽ മിസൈൽ വരെയുള്ള സാധനങ്ങളാണ് ചൈനയിൽ നിന്ന് പാകിസ്താൻ വാങ്ങിച്ചുകൂട്ടിയത്. സാമ്പത്തികപ്രതിസന്ധികൾക്കിടയിലും മറ്റഅ രാജ്യങ്ങൾ മടിച്ചുനിന്നപ്പോൾ ചൈന പാകിസ്താനെ കൈഅയച്ച് സഹായിച്ചിരുന്നു. എന്നാൽ വാങ്ങിയ സാധനങ്ങളുടെ പണം ഒരു ഡോളർ പോലും അടയ്ക്കാഞ്ഞതോടെ ചൈനയുടെ മട്ടുമാറി. എന്നാൽ ഇതെല്ലാം പാകിസ്താനെ എന്തോ ആവശ്യത്തിനായി സമ്മർദ്ദത്തിലാക്കാനുള്ള ചൈനയുടെ തന്ത്രങ്ങൾ മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നത്.
കുറച്ചുകാലമായി ചൈന പാകിസ്താനെ സൈനിക ശേഷി വികസിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നത് രഹസ്യമായ കാര്യമല്ല. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് വിതരണ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ പിടിച്ചെടുത്ത ക്വാഡ്കോപ്റ്ററുകൾ ചൈനീസ് നിർമ്മിതമാണെന്ന് കണ്ടെത്തിയിരുന്നു.
ഇന്ത്യൻ നാവികസേനാ മേധാവിയുടെ സമീപകാല അഭിപ്രായങ്ങളും നാവിക ശേഷിയിൽ പാകിസ്താനും ചൈനയും തമ്മിലുള്ള വിപുലീകരിക്കുന്ന സഹകരണത്തെ എടുത്തുകാണിക്കുന്നു. കൂടാതെ, ചൈന വൻതോതിൽ നിക്ഷേപം നടത്തിയ നിയന്ത്രണരേഖയിലെ ഇൻഫ്രാസ്ട്രക്ചർ ബിൽഡിംഗും ആശയവിനിമയ ശൃംഖലയും ഇതിന് ഉദാഹരണങ്ങളാണ്. യാതൊരു ഈടും വയ്ക്കാതെ ചൈന വലിയതോതിൽ സഹായിച്ച് ഇപ്പോൾ പെട്ടെന്ന് സമ്മർദ്ദത്തിലാക്കുന്നത് എന്തോ വലുത് മുന്നിൽ കണ്ടാണെന്ന് തീർച്ച പെടുത്തുകയാണ് വിദഗ്ധർ.
Discussion about this post