കാഞ്ഞങ്ങാട്: കാസർകോട് ബേഡകത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം. ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് പള്ളിക്കര സ്വദേശി മുർസീനയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.
ഭർത്താവ് അസ്കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിക്കുന്നതായി മകൾ പരാതി പറഞ്ഞിരുന്നുവെന്ന് മുർസീനയുടെ കുടുംബം പറയുന്നു. ഇവർക്കു പുറമേ അസ്കറിന്റെ ഒരു അമ്മാവനും അയാളുടെ ഭാര്യയും മുർസീനയെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെ കുറിച്ച് വ്യക്തത ലഭിക്കൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
Discussion about this post