ന്യൂഡൽഹി: ഐസിസ് ഭീകര ഗൂഢാലോചനയിൽ കർണാടകയിലും മഹാരാഷ്ട്രയിലുമായി നടത്തിയ റെയ്ഡിൽ പിടികൂടിയ 15 ഭീകരരിൽ സാക്വിബ് നാച്ചനും ഉണ്ടെന്ന് വിവരം.
2002ൽ മുംബൈയിലെ വില്ലെ പാർലെ, മുംബൈ സെൻട്രൽ, മുളുന്ദ് സ്റ്റേഷനിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്ഫോടനത്തിലെ പ്രതിയാണ് സാക്വിബ് നാച്ചൻ. 2017 ലാണ് ഇയാൾ കേസിലെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.നിരോധിത ഭീകര സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ മുൻ സെക്രട്ടറി കൂടിയായിരുന്നു ഇയാൾ.
അറസ്റ്റിലായ ഐഎസിസ് ഭീകരർ താനെ ഗ്രാമത്തിലെ പദ്ഗ ഗ്രാമത്തെ ‘അൽ-ഷാം’ ആയി സ്വയം പ്രഖ്യാപിച്ചിരുന്നു. ഇവിടെ ശരിഅത്ത് നിയമവും ഇവർ നിർബന്ധപൂർവ്വം നടപ്പാക്കി വന്നിരുന്നു.
ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാനും പ്രതികൾ ലക്ഷ്യമിടുന്നുണ്ടെന്നും എൻഐഎ ചൂണ്ടിക്കാട്ടി. അക്രമാസക്തമായ ജിഹാദ്, ഖിലാഫത്ത്, ഐഎസ്‌ഐഎസ് മുതലായവയുടെ പാത പിന്തുടരുന്ന പ്രതികൾ രാജ്യത്തിന്റെ സമാധാനവും സാമുദായിക സൗഹാർദ്ദവും തകർക്കാനും ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാനും ലക്ഷ്യമിട്ടിരുന്നുവെന്നാണ് കണ്ടെത്തൽ.
2023 ജൂലൈയിൽ പുണെയിൽ പോലീസ് തകർത്ത ഐസിസ് ഭീകര മൊഡ്യൂളുമായി ബന്ധപ്പെട്ട് സാക്വിബ് നാച്ചന്റെ മകൻ ഷാമിൻ നാച്ചനെ ഈ വർഷം ഓഗസ്റ്റിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post