ഇടുക്കി : ഇടുക്കിയിൽ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിയ്ക്ക് നേരെയായിരുന്നു കരടിയുടെ ആക്രമണം ഉണ്ടായത്.
ഒപ്പം ഉണ്ടായിരുന്ന മറ്റുള്ളവർ യുവാവിനെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്ന് ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൃഷ്ണൻകുട്ടിയുടെ കൈയ്ക്കും കാലിനും ആണ് പരിക്കേറ്റിരിക്കുന്നത്.
Discussion about this post