കോഴിക്കോട് : സംവിധായകൻ ജിയോ ബേബിക്ക് പിന്തുണയർപ്പിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ അസഭ്യ പരാമർശങ്ങളുമായി മുസ്ലിം ലീഗ് നേതാവ്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ആണ് മന്ത്രി ബിന്ദുവിനെതിരെ രൂക്ഷമായ രീതിയിൽ മോശം പരാമർശങ്ങൾ നടത്തിയത്.
ഫാറൂഖ് കോളേജിൽ ഉണ്ടായ സംഭവങ്ങളെ തുടർന്ന് ജിയോ ബേബിയോട് മാപ്പ് പറയുന്നുവെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഷാഫി ചാലിയം വ്യക്തിഹത്യ നടത്തുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയത്. ഒരാൾക്ക് ഒരു ഇണ മാത്രം മതിയാകില്ലെന്ന് പറഞ്ഞ ആളാണ് ജിയോ ബേബി. അയാളെ പിന്തുണയ്ക്കുന്ന മിന്ദു കോന്തനായ ഭർത്താവ് വിജയരാഘവനെ ഒഴിവാക്കുമോ എന്ന് ഷാഫി ചാലിയം ചോദ്യമുന്നയിച്ചു.
ജിയോ ബേബി പിന്തുണയ്ക്കുന്ന ആളാണ് ബിന്ദു എങ്കിൽ എന്തുകൊണ്ട് അവർ ഡിവോഴ്സ് ആകുന്നില്ലെന്നും ഷാഫി ചാലിയം ചോദിച്ചു. ജിയോ ബേബിയെ പോലെയുള്ള അലവലാതികളെ വെച്ച് സ്വവർഗ രതിയെ പിന്തുണക്കുകയാണ് ബിന്ദു. മന്ത്രി ബിന്ദു നടത്തിയ പ്രസ്താവന അതീവ ഗൗരവകരമാണ്. ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയരണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
ബഹുഭാര്യാത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ജിയോ ബേബിയെ പിടിച്ച് ഭ്രാന്താശുപത്രിയിലാക്കകുകയാണ് വേണ്ടത്. ബഹുഭാര്യത്വത്തിന്റെ പേര് പറഞ്ഞ് ഇസ്‌ലാമിനെ അവഹേളിച്ചവർ ജിയോ ബേബിയെ പിന്തുണയ്ക്കുകയാണെന്നും ഷാഫി ചാലിയം വിമർശനമുന്നയിച്ചു.
Discussion about this post