കൊച്ചി: ശബരിമലയിലെ തിരക്ക് നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. തിരക്ക് നിയന്ത്രണത്തിൽ സുരക്ഷാ ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകും.
തിരക്ക് നിയന്ത്രിക്കാൻ തീരുമാനിച്ച നടപടികൾ എഡിജിപി ഹൈക്കോടതിയെ അറിയിക്കും. ശബരിമലയിലേക്ക് 12 അംഗ അഭിഭാഷക സംഘത്തെ അയക്കുന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുത്തേക്കും. ഹർജി ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും
അതേസമയം ശബരിമലയിലെ തിരക്ക് അധികരിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹാരത്തിനുമായി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗം വിളിച്ചു. ഇന്ന് രാവിലെ 10 ന് അവലോകന യോഗം ചേരും.
ഓൺലൈനായാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനടക്കമുള്ളവർ പങ്കെടുക്കും. ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, കമീഷണർ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കും.












Discussion about this post