ഇന്ത്യന്‍ സിനിമയുടെ സുപ്പര്‍സ്റ്റാര്‍ രജിനികാന്തിന് ഇന്ന് 73 മത് ജന്മദിനം. അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍ .ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് ആരാധകര്‍ തടിച്ചുകൂടുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ രജനികാന്ത്. തലൈവരുടെ പിറന്നാളിനോടനുബന്ധിച്ച് ഇന്ന് സിനിമയുടെ ടീസര്‍ പുറത്തിറങ്ങുമെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു. അടുത്ത വര്‍ഷമാണ് തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.
സംഗീതസംവിധായകന്‍ അനിരുദ്ധ്, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ , രജിനികാന്തിന്റെ മകള്‍ ഐശ്വര്യയുടെ മുന്‍ ഭര്‍ത്താവും നടനും ആയ ധനുഷ് തുടങ്ങി നിരവധിപേരാണ് രജിനികാന്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത് .
Discussion about this post