പെരുന്ന: എന്‍.എസ്.എസുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇഷ്ടക്കേടിന്റെ കാരണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസുമായി എന്നും ഹൃദയബന്ധമാണുള്ളത്. അത് തുടരുമെന്നും കുമ്മന്‍ രാജശേഖരന് പറഞ്ഞു. പെരുന്നയിലെത്തിയ കുമ്മനം മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. മന്നം സമാധിയ്ക്കടുത്ത് വെച്ച് കുമ്മനം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി നേതൃത്വത്തിലെ ഒരു വിഭാഗം എന്‍.എസ്.എസിനോട് സ്വീകരിക്കുന്ന നിലപാടുകളില്‍ സുകുമാരന്‍ നായര്‍ കടുത്ത അതൃപ്തി കുമ്മനത്തെ അറിയിച്ചു.
ഇന്നലെ മന്നം ജയന്തിയൊടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ ബി.ജെ.പിയെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. എന്‍.എസ്.എസിനെ ആരും കാവി പുതപ്പിക്കാമെന്ന് കരുതേണ്ടന്നായിരുന്നു സുകുമാരന്‍ നായര്‍ പറഞ്ഞത്.
Discussion about this post