കോട്ടയം : നവകേരള സദസ്സ് നടക്കുന്നത് പ്രമാണിച്ച് നാളെ ഏറ്റുമാനൂരിൽ കടകൾ അടച്ചിടണമെന്ന് പോലീസ് ഉത്തരവ്. കോട്ടയം ജില്ലയിലാണ് നാളെ നവ കേരള സദസ്സുകൾ നടക്കുന്നത്. ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്കു സമീപപ്രദേശങ്ങളിലായി സ്ഥിതിചെയ്യുന്ന കടകളാണ് അടച്ചിടാനായി ഉത്തരവ് നൽകിയിരിക്കുന്നത്.
നാളെ രാവിലെ 6 മുതൽ നവ കേരള സദസ്സ് തീരുന്നത് വരെ വേദിക്ക് സമീപപ്രദേശത്തുള്ള എല്ലാ കടകളും അടച്ചിടണം എന്നാണ് പോലീസ് ഉത്തരവിൽ പറയുന്നത്. പോലീസ് നിർദ്ദേശം അനുസരിക്കാതെ കടകൾ അടയ്ക്കാതെ ഇരുന്നാൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്നും പോലീസ് പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
ഏറ്റുമാനൂരിലെ കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പൊലീസ് കടകൾ അടച്ചിടാനായി നോട്ടീസ് നൽകിയിട്ടുള്ളത്. കടകൾ അടച്ചിടാൻ നിർദ്ദേശിച്ചത് ഗതാഗത കുരുക്ക് ഒഴിവാക്കാനാണെന്നാണ് ഇത് സംബന്ധിച്ച് പോലീസിന്റെ വാദം.
Discussion about this post