ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് ഇറാഖ് സേന പിടിച്ചെടുത്ത റമാദിയിലെ സൈനിക താവളത്തിന് നേരെ ഐഎസ് ആക്രമണം. അരയില്‍ ബോംബ് ബെല്‍റ്റ് ഘടിപ്പിച്ച് സൈനിക താവളം ലക്ഷ്യമാക്കിയെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ കാറില്‍ ഒളിപ്പിച്ച ബോബും പൊട്ടി.
അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ ഐഎസ്സിന്റെ ഒളിത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ഇറാഖ് സേനയും തിരിച്ചടിച്ചു. തന്ത്രപ്രധാന മേഖലയായ റമാദി ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്ന് ഇറാഖ് സൈന്യം പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടും മുമ്പാണ് മേഖലില്‍ വീണ്ടും ഐസ് ആക്രമണമുണ്ടായത്. നാശ നഷ്ടക്കണക്കുകള്‍ വ്യക്തമല്ല.
ഇപ്പോഴും റമാദിയില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സൈന്യം പരിശോധന ശക്തമാക്കി. ഇതിനിടെ കഴിഞ്ഞ മാസം മാത്രം ഇറാഖില്‍ ഐഎസ്സേന ഏറ്റുമുട്ടിലില്‍ മരിച്ചവരുടെ കണക്ക് ഐക്യരാഷ്ട്രസഭ പുറത്തുവിട്ടു. പ്രദേശവാസികളായ 560 പേര് അടക്കം 1,000പേര്‍ക്ക് ജീവന് നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്.
ഇറാഖികള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും തീവ്രവാദ വേട്ടയ്ക്കിടയില് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ ജീവിതം തകര്‍ത്തുകൊണ്ടുള്ള ആക്രമണം അസ്വീകാര്യാമാണെന്നും ഐക്യരാഷ്ട്രസഭ ഇറാഖ് സേനയെ അറിയിച്ചു.
Discussion about this post