ടെൽ അവീവ്: ഗാസയിലെ ഹമാസിന്റെ ഭൂഗർഭ തുരങ്ക സംവിധാനത്തിലേക്ക് കടൽജലം പമ്പ് ചെയ്യാൻ ആരംഭിച്ച് ഐഡിഎഫ്. ഹമാസിന്റെ ഭൂഗർഭ ശൃംഖലയെയും ഒളിത്താവളങ്ങളെയും നശിപ്പിക്കാനും അതിന്റെ പ്രവർത്തകരെ പുറത്ത് എത്തിക്കാനും ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇസ്രായേലി ഡിഫെൻസ് ഫോഴ്‌സിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്
ഗാസയിലെ ഹമാസിന്റെ തുരങ്ക സമുച്ചയത്തിലേക്ക് ഇസ്രായേൽ സൈന്യം കടൽവെള്ളം പമ്പ് ചെയ്യാൻ തുടങ്ങിയ വാർത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ ആണ് റിപ്പോർട്ട് ചെയ്തത്
വ്യോമാക്രമണം, ദ്രവ സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം, പരിശീലനം ലഭിച്ച നായകളെ അയക്കൽ , ഡ്രോണുകൾ, റോബോട്ടുകൾ എന്നിവയെ അയയ്‌ക്കുന്നത് ഉൾപ്പെടെ തുരങ്കങ്ങൾ നേരിടാൻ ഇസ്രായേൽ പരിഗണിച്ചിരുന്ന പല പദ്ധതികളിൽ ഒന്നാണ് കടൽവെള്ളം പമ്പു ചെയ്യുക എന്നത്
തീവ്രവാദികളെ അടിയറവ് പറയിപ്പിക്കാൻ ഇസ്രായേൽ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഭൂഗർഭ തുരങ്കങ്ങളുടെ ശൃംഖല. എന്നാൽ ഈ തുരങ്കങ്ങൾ പുതിയതല്ല – 2007-ൽ ഹമാസ് ഗാസ മുനമ്പ് ഏറ്റെടുക്കുന്നതിന് വളരെ മുമ്പുതന്നെ അവ നിലവിലുണ്ടായിരുന്നു
ഹമാസ് തുരങ്കങ്ങൾ പല വിഭാഗത്തിലുണ്ട്
ഒന്നാമത്തേത് ഈജിപ്തിലേക്കുള്ള ഹമാസിന്റെ നിയന്ത്രണത്തിലുള്ള തുരങ്കങ്ങളാണ് ആയുധങ്ങളും മറ്റ് വസ്തുക്കളും കടത്താൻ ഇവ ഉപയോഗിച്ചു വരുന്നു. രണ്ടാമത് വാണിജ്യ തുരങ്കങ്ങൾ കള്ളക്കടത്ത് വസ്തുക്കളിൽ നിന്നുള്ള വരുമാനത്തിന് പകരമായി ഹമാസും മറ്റ് വിഭാഗങ്ങളും പ്രവർത്തിക്കാൻ അനുവദിക്കുന്ന തുരങ്കങ്ങളാണിത്
ഇനി അടുത്തതാണ് ഏറ്റവും അവസാനത്തേതും അപകടകരവുമായ തുരങ്കങ്ങൾ. ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് ഉപയോഗിക്കുന്ന ഹമാസിന്റെ യുദ്ധ തുരങ്കങ്ങളാണ് ഇവ.
Discussion about this post