തിരുവനന്തപുരം : എസ്എഫ്ഐയിലുള്ളത് കുറേ കിഴങ്ങന്മാർ മാത്രമാണെന്ന് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ. യാതൊരു പൗരബോധവും ഇല്ലാത്തവരാണ് എസ്എഫ്ഐക്കാർ എന്നും ദേവൻ വ്യക്തമാക്കി. ബിജെപി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹന ശക്തി കൊണ്ടല്ലെന്നും അവർ കൂടി പ്രതിഷേധിച്ചാൽ ഇവിടെ സിവിൽ വാർ നടക്കുമെന്നും ദേവൻ അഭിപ്രായപ്പെട്ടു.
ഭീമൻ രഘുവും രാജസേനനും എല്ലാം ബിജെപിയിലേക്ക് വന്നത് അവരുടെ രാഷ്ട്രീയ ബോധം കൊണ്ടല്ലെന്നും ദേവൻ സൂചിപ്പിച്ചു. ബിജെപിയുടെ രാഷ്ട്രീയ രംഗത്തെ ഗ്ലാമർ കണ്ടാണ് അവർ രണ്ടുപേരും ബിജെപിയിലേക്ക് എത്തിയിരുന്നത്. രാജസേനനും ഭീമൻ രഘുവും യഥാർത്ഥത്തിൽ രാഷ്ട്രീയക്കാർ അല്ല എന്നും ദേവൻ വ്യക്തമാക്കി.
തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവൻ അഭിപ്രായപ്പെട്ടു. ബുധനാഴ്ചയാണ് നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തെരഞ്ഞെടുത്തതായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനാണ് അറിയിച്ചത്. 2021 ലാണ് നടൻ ദേവന്റെ സ്വന്തം പാർട്ടിയായ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരുന്നു ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
Discussion about this post