ശബരിമല ദർശനത്തിനിടെ താൻ നേരിട്ട തിരക്കും ബഹളവും ജീവനക്കാർ അടക്കം ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് ബിന്ദു അമ്മിണി. 2018 ഡിസംബർ 25നായിരുന്നു ബിന്ദു അമ്മിണി ശബരിമല സന്നിധാനത്ത് എത്തിയത്. ശബരിമലയിലെ യുവതി പ്രവേശന വിധിക്ക് ശേഷം ആദ്യമായി ക്ഷേത്രത്തിനകത്ത് കടന്ന് ദർശനം നടത്തിയവരായിരുന്നു ആക്ടിവിസ്റ്റുകൾ ആയ ബിന്ദു അമ്മിണിയും കനകദുർഗയും. വലിയ പ്രതിഷേധം ആയിരുന്നു ഈ പ്രവൃത്തിക്കെതിരെ അന്ന് കേരളത്തിൽ ഉണ്ടായത്. പിണറായി വിജയൻ സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെയാണ് ഇവർ ശബരിമല സന്നിധാനത്ത് എത്തിയതെന്ന് നിരവധി കോണുകളിൽ നിന്നും അഭിപ്രായമുയർന്നിരുന്നു. അന്ന് ശബരിമല ദർശനം നടത്തുന്നതിനിടയ്ക്ക് അനുഭവപ്പെട്ട തിരക്കിനെ കുറിച്ച് വ്യക്തമാക്കുകയാണ് ഇപ്പോൾ ബിന്ദു അമ്മിണി. ഫേസ്ബുക്കിലൂടെ ആണ് ബിന്ദു അമ്മിണി താൻ നേരിട്ട ദുരനുഭവം പങ്കുവെച്ചത്.
ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ശബരിമലയിൽ നേരിട്ട് അനുഭവപ്പെട്ടതിരക്കിനെ കുറിച്ചാണ് പറയാൻ ഉള്ളത്.
2018 ഡിസംബർ 25 നു ശബരിമലയിലേക്ക് പോകുന്നതിനിടക്ക്ടയ്ക്കു തിരക്ക് ഉണ്ടായി.
അതിന്റെ കാരണം അന്വേഷിച്ചപ്പോൾ ആണ് മനസ്സിലായത് ജീവനക്കാർ അടക്കം ചേർന്ന് നടത്തിയ ഒരു ഗൂഢാലോചന ആയിരുന്നു അത്.
സന്നിധാനത്ത് നിന്നും പുറത്തേക്കു പോകാൻ അനുവദിക്കാതെ മൈക്കിലൂടെ അനൗൺസ് ചെയ്തു ഭക്തരെ നിശ്ചിത സമയം അവിടെ തന്നെ നിർത്തുന്നു.
പിന്നീട് ഞങ്ങൾ പോകുന്ന വഴിയിൽ ആസൂത്രിതഅക്രമങ്ങൾ ഉണ്ടാകാൻ ഇടയുള്ള സമയം നോക്കി കൂട്ടത്തോടെ ഭക്തരെ പോകാൻ അനുവദിക്കുന്നു.
ഈ സമയം പ്രശ്നഭരതമായ അന്തരീക്ഷത്തിൽ എത്തുന്ന മലയിറങ്ങി വരുന്നവർ സ്വയ രക്ഷക്കായി പ്രശ്നക്കാർക്കൊപ്പം ചേർന്ന് ശരണം വിളിക്കുന്നു.
എങ്ങനെ ഉണ്ട്.
മുകളിൽ നിന്നും ഇറങ്ങിവന്ന മുഴുവൻ ആളുകളും നൈസ് ആയി സ്ത്രീകളെ തടയുന്നവർ ആയി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാട്ടർ അതോറിറ്റി യുടെ പമ്പ് ഹൗസുകളിൽ കരാറുകാരിലൂടെ തമ്പടിച്ച ഗൂഡാലോചനക്കാർ ഇവർക്കിടയിലേക്കു ഇറങ്ങുക കൂടി ചെയ്യുന്നതോടെ പരിസമാപ്തി ആസൂത്രണം ചെയ്തത് പോലെ തന്നെ.
ജീവനക്കാർ, പോലീസുകാർ, കരാറുകാർ തുടങ്ങിയവർക്കിടയിലെ ഗൂഢാലോചനക്കാരെ കണ്ടെത്തി തക്കതായ നടപടി സ്വീകരിച്ചാലല്ലാതെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പോകുന്നില്ല.
Discussion about this post