പത്തനംതിട്ട : പ്രചരിപ്പിക്കപ്പെടുന്നത് പോലെയുള്ള യാതൊരു പ്രശ്നങ്ങളും ശബരിമലയിൽ ഇല്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ചിലർ ബോധപൂർവ്വം പ്രചാരവേലകൾ നടത്തുകയാണ് എന്നും അവരുടെ ഉദ്ദേശശുദ്ധി പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശബരിമല വനംവകുപ്പിന്റെ കീഴിൽ ആയതിനാൽ യാതൊരു വികസനവും നടത്താൻ ആവില്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
‘എരുമേലിയില്‍ വെള്ളം, ഭക്ഷണം, ശൗചാലയം എന്നിവ ആവശ്യപ്പെട്ടാണ് ആളുകൾ മുദ്രാവാക്യം വിളിച്ചിരുന്നത്. അത്തരത്തിൽ യാതൊരു പ്രശ്നവും അവിടെയില്ല. അത് ബോധപൂര്‍വ്വം വിളിപ്പിക്കുന്ന മുദ്രാവാക്യമാണ്. പ്രകോപനം ഉണ്ടാക്കുന്ന വിധത്തിലുള്ള ഒന്നും ഉണ്ടായിട്ടില്ല” എന്നും കെ രാധാകൃഷ്ണൻ അറിയിച്ചു.
ഭിന്നശേഷിക്കാരും പ്രായമായവരും കൂടുതലായെത്തിയത് മലകയറ്റം സാവധാനമാക്കിയത് തിരക്ക് വർദ്ധിപ്പിച്ചുവെന്നും ദേവസ്വം മന്ത്രി അഭിപ്രായപ്പെട്ടു. “കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ഇത്തവണ സര്‍വ്വീസ് നടത്തുന്നുണ്ട്. സ്‌പോട്ട് രജിസ്‌ട്രേഷനില്‍ വരുന്നവരും അനധികൃത വഴിയിലൂടെ സ്വയം നിയന്ത്രിക്കണം. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കണം” എന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
Discussion about this post