വാഷിംഗ്‌ടൺ: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് 3,15,000 സൈനികരെ നഷ്ടപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്. റഷ്യ- ഉക്രൈൻ സംഘർഷം ആരംഭിച്ചപ്പോൾ ഉണ്ടായിരുന്നതിൽ 90% ഉദ്യോഗസ്ഥരും റഷ്യക്ക് നഷ്ടപ്പെട്ടതായി റിപ്പോർട്ട് കൂട്ടിച്ചേർത്തു . ഉക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യക്ക് നഷ്ടപെട്ട ഉദ്യോഗസ്ഥരുടെയും കവചിത വാഹനങ്ങളുടെയും എണ്ണം നഷ്ടം റഷ്യയുടെ സൈനിക നവീകരണത്തെ 18 വർഷം പിന്നോട്ടടിപ്പിച്ചുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട് പ്രകാരം 2022 ഫെബ്രുവരിയിൽ 360,000 ഉദ്യോഗസ്ഥരുമായി പൂർണ്ണ യുക്രൈൻ അധിനിവേശം തുടങ്ങിയ റഷ്യക്ക് അതിൽ നിന്നും 315,000 സൈനികർ, അഥവാ മൊത്തം സൈനികരിൽ 87% പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്
റഷ്യക്കുണ്ടായ ഈ ഭീകരമായ നഷ്ടം പോരാടാനുള്ള അസാധാരണമായ നടപടികൾ സ്വീകരിക്കാൻ റഷ്യയെ നിർബന്ധിതരാക്കി. കുറ്റവാളികളെയും പ്രായമായ സിവിലിയൻമാരെയും റിക്രൂട്ട് ചെയ്യാൻ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ അവർ ഇളവ് വരുത്തി.
യുദ്ധം തുടങ്ങുമ്പോൾ റഷ്യൻ സൈന്യത്തിന്റെ പക്കൽ 3,100 ടാങ്കുകൾ ഉണ്ടായിരുന്നതിൽ 2,200 എണ്ണം അവർക്ക് നഷ്ടപ്പെട്ടു, തുടർന്ന് 70 കളിൽ നിർമ്മിച്ച T62 ടാങ്കുകൾ ഉപയോഗിച്ചാണ് തങ്ങളുടെ സൈന്യത്തെ അവർ നിലനിർത്തിയത്
അതേസമയം ഈ കണക്കുകൾ പെരുപ്പിച്ചു കാട്ടിയതാണെന്നും ഉക്രൈനിന്റെ ഭാഗത്തുള്ള നാശനഷ്ടങ്ങൾ അവർ കണക്കാക്കുന്നില്ലെന്നും റഷ്യൻ ഉദ്യോഗസ്ഥർ ആരോപിച്ചു
Discussion about this post