ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണം തന്റെ രാജ്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ.
ഖാലിസ്ഥാൻ വിഘടനവാദികളുടെ വർദ്ധിച്ചുവരുന്ന ആക്രമണത്തെ കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കയെ കുറിച്ച് ഓസ്‌ട്രേലിയയുടെ കാഴ്ചപ്പാട് തുറന്നു പറയുകായായിരിന്നു ഫിലിപ് ഗ്രീൻ. ഈ വിഷയത്തിൽ ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ ഇടപെടൽ ഇന്ത്യയുടെ സുഹൃത്തെന്ന നിലയിലും ഇന്ത്യയെ ബഹുമാനിക്കുന്ന രാജ്യമെന്ന നിലയിലുമാണ്. ഹിന്ദു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഇത്തരം പ്രവൃത്തികളെ ഞങ്ങൾ ഗൗരവത്തോടെയാണ് കാണുന്നത്. ഞങ്ങളുടെ പോലീസ്, ഇന്റലിജൻസ്, മൾട്ടി കൾച്ചറൽ ഏജൻസികൾ, സംസ്ഥാന അധികാരികൾ എന്നിവ ഈ വിഷയത്തിൽ ആഴത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അദ്ദേഹം വ്യക്തമാക്കി
തന്റെ രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായാണ് ഓസ്‌ട്രേലിയൻ നയതന്ത്ര പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വർഷമാദ്യം ഓസ്‌ട്രേലിയൻ സന്ദർശന വേളയിൽ, ഓസ്‌ട്രേലിയയിലെ ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് താനും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയിരുന്നു
അവരുടെ പ്രവൃത്തിയിലൂടെയോ ചിന്തകളിലൂടെയോ ഇന്ത്യ-ഓസ്‌ട്രേലിയ തമ്മിലുള്ള സൗഹാർദ്ദ പൂർണ്ണവും ഊഷ്മളവുമായ ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്ന ഒരു ഘടകങ്ങളെയും ഞങ്ങൾ അംഗീകരിക്കില്ല. . അൽബനീസ് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകി
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ നിലപാടുകളെ അടിവരയിടുന്ന പ്രസ്താവനയാണ് ഇപ്പൊ ഓസ്‌ട്രേലിയൻ ഹൈ കമ്മീഷണറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്
Discussion about this post