മുംബൈ: ക്രിക്കറ്റ് ലോകകപ്പിനിടെ മതപരമായ വിഭജനമുണ്ടാക്കാൻ തന്നെ അനാവശ്യമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച ഇരവാദ ട്രോളുകാരുടെ വായടപ്പിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശേഷം ക്ഷീണിതനായ ഷമി നിലത്ത് കൈകുത്തി ഇരുന്നതാണ് വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ചിലർ ഉപയോഗിച്ചത്.
അഞ്ച് വിക്കറ്റ് നേട്ടത്തിൽ അള്ളാഹുവിന് നന്ദി പറഞ്ഞ് നിസ്കരിക്കാൻ ഷമി ആഗ്രഹിച്ചിരുന്നു. അതിനായാണ് അദ്ദേഹം നിലത്ത് കൈകുത്തിയത്. എന്നാൽ, ഇന്ത്യൻ ടീമിൽ അതിനുള്ള സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ അയാൾ പകുതിയിൽ വെച്ച് നിസ്കാരം ഉപേക്ഷിക്കുകയായിരുന്നു എന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. ഇതിനാണ് ഷമി മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഞാൻ അഭിമാനിയായ ഭാരതീയനും അഭിമാനിയായ മുസൽമാനുമാണ്. എനിക്ക് നിസ്കരിക്കണമെങ്കിൽ എന്റെ രാജ്യത്ത് എവിടെയും അതിനുള്ള സ്വാതന്ത്ര്യമുണ്ട്. മത്സരത്തിനിടയിൽ നിസ്കരിക്കാനോ മതാചാരങ്ങൾ അനുഷ്ഠിക്കാനോ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എനിക്ക് അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. എന്നെ ചുറ്റിപ്പറ്റി ഉയർന്നു വരുന്ന മതപരമായ ഒരു വിവാദങ്ങളിലും എനിക്ക് താത്പര്യമില്ല എന്ന് മാത്രമല്ല, അങ്ങേയറ്റം വെറുപ്പുമാണ്. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മുഹമ്മദ് ഷമി വ്യക്തമാക്കി.
ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ മുഹമ്മദ് ഷമിക്ക് അന്തിമ ഇലവനിൽ സ്ഥാനം നൽകാത്തതിനെ ചൊല്ലിയും ഫേക്ക് അക്കൗണ്ടുകളിൽ നിന്നും അദ്ദേഹത്തിനെതിരെ മതവിദ്വേഷം ചൊരിഞ്ഞ് വർഗീയ ചേരിതിരിവുണ്ടാക്കാൻ ചില പാകിസ്താൻ സോഷ്യൽ മീഡിയ ഹാൻഡിലുകളും ഇന്ത്യൻ ഇടത്- ജിഹാദി- നവലിബറൽ ഹാൻഡിലുകളും ശ്രമിച്ചിരുന്നു. എന്നാൽ അത്തരം ശ്രമങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ഷമി സ്വീകരിച്ച് പോരുന്നത്. കഴിഞ്ഞ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായിരുന്നു മുഹമ്മദ് ഷമി.
Discussion about this post