സുരേഷ് ഗോപി നായകനാകുന്ന 257-ാമത്തെ ചിത്രം എസ്ജി 257ന് കൊച്ചിയിൽ തുടക്കമായി. സനൽ വി ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ വിനീത് ജയ്നും സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം നടനും സംവിധായകനുമായ ഗൗതം മേനോനും സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം ആയിരിക്കും എസ്ജി 257. ജിത്തു കെ ജയന്റെ കഥയ്ക്ക് മനു സി കുമാർ ആണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് നൽക്കുകയും ചെയ്തു.
ചായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി, എഡിറ്റിംഗ് മൺസൂർ മുത്തുട്ടി, കലാസംവിധാനം സുനിൽ കെ ജോർജ്, വസ്ത്രാലങ്കാരം നിസ്സാർ റഹ്‍മത്ത്, മേക്കപ്പ് റോണെക്സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ ആര്യൻ സന്തോഷ്, പ്രൊഡക്ഷൻ കൺട്രോടോളർ പൗലോസ് കുറുമുറ്റം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അഭിലാഷ് പൈങ്ങോട്. ഡിസംബർ 18 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Discussion about this post