ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധമാണ് അയമോദകം. ദഹന പ്രശ്നങ്ങൾക്ക് മുതൽ മറ്റ് വിവിധ അസുഖങ്ങൾക്ക് മരുന്നായി വരെ അയമോദകം ഉപയോഗിക്കാറുണ്ട്. ആയുർവേദത്തിലെ ഒരു പ്രധാന ഔഷധമായ അഷ്ടചൂർണത്തിലെ ഒരു മുഖ്യ കൂട്ടാണ് അയമോദകം. അമിതവണ്ണം, പ്രമേഹം, ദഹനക്കേട്, ആർത്തവ പ്രശ്നങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾക്കായി ആയുർവേദം അയമോദകം ശുപാർശ ചെയ്യുന്നു. ഒപ്പം ചർമ്മ രോഗങ്ങൾക്ക് പരിഹാരമായും അയമോദകം ഉപയോഗിക്കാറുണ്ട്.
ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് അയമോദക കഷായം. ഇത് സന്ധിവേദന പേശിവേദന ആര്‍ത്രൈറ്റിസ് പോലുള്ള പല പ്രശ്നങ്ങൾക്കും ആശ്വാസം നൽകുമെന്ന് ആയുർവേദം പറയുന്നു. മൂത്രാശയ അണുബാധ അകറ്റുന്നതിന് അയമോദകം തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. ശരീരത്തിലെ മുറിവുകൾ ഉണങ്ങുന്നതിനും അയമോദകം പൊടിച്ച് പുരട്ടുന്ന പതിവുണ്ട്.
അമിതവണ്ണം, കുടവയർ എന്നീ പ്രശ്നങ്ങൾക്കും അയമോദകം ഫലപ്രദമാണ്. അയമോദകം പൊടിച്ചതിൽ തേൻ ചേർത്ത് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാനും ആർത്തവ വേദന ഇല്ലാതാക്കാനും സഹായിക്കുന്നതാണ്. അയമോദകവും ശർക്കരയും ഒന്നിച്ചു ചേർത്ത് പൊടിച്ചു കഴിക്കുന്നത് ജലദോഷത്തിൽ നിന്നും ആശ്വാസം നൽകുന്നതാണ്. അയമോദകം പൊടിച്ചതിൽ വെണ്ണ ചേർത്ത് കഴിക്കുന്നത് കഫം ഇല്ലാതാക്കും എന്നും ആയുർവേദം പറയുന്നു.
Discussion about this post