പഞ്ചാബിലെ പത്താന്‍ കോട്ടിലുുണ്ടായ ഭീകരാക്രമണത്തെ പാക്കിസ്ഥാന്‍ അപലപിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ അയല്‍ രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ക്കേറ്റ തിരിച്ചടിയാണ് ഭീകരാക്രമണമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പാക്കിസ്ഥാന്റെ പ്രസ്താവന പുറത്ത് വന്നത്. ഭീകരയ്‌ക്കെതിരെ ഇന്ത്യയും-പാക്കിസ്ഥാനും കൈകോര്‍ക്കാനുള്ള ഭരണകൂട നീക്കങ്ങളില്‍ പ്രകോപിതരായ തീവ്രവാദ സംഘങ്ങളാണ് ഭീകരാക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദെന്ന് സംശയം ഉയര്‍ന്നിരുന്നു
Discussion about this post