കോഴിക്കോട് : കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറുടെ സന്ദർശനവുമായി ബന്ധപ്പെട്ട എസ്എഫ്ഐ പ്രതിഷേധത്തിൽ. വഴി തടസ്സപ്പെടുത്തി കൊണ്ട് റോഡിൽ കിടന്നുകൊണ്ട് സംസ്ഥാന സെക്രട്ടറി ആർഷോ അടക്കമുള്ള പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് പോലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. പോലീസ് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്.
ഗവർണറെ സർവകലാശാലയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സർവ്വകലാശാലയ്ക്ക് മുൻപിൽ ഉള്ള വഴിയിൽ കിടന്നു കൊണ്ടാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതോടെ പോലീസ് ഓരോ പ്രവർത്തകരെയായി തൂക്കിയെടുത്ത് വാഹനത്തിലേക്ക് കയറ്റി. ഇതോടെ എസ്എഫ്ഐ നേതാക്കളും പോലീസും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.
പോലീസിനെ ഉപയോഗിച്ച് എസ്എഫ്ഐയെ നേരിടാം എന്ന് കരുതേണ്ട എന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അറിയിച്ചു. മലപ്പുറം ജില്ലയിലെ മുഴുവൻ പോലീസുകാരെയും കാലിക്കറ്റ് സർവകലാശാലയിൽ വിന്യസിച്ചിരിക്കുകയാണ് എന്നും ആർഷോ വിമർശനമുന്നയിച്ചു. എന്തുതന്നെ വന്നാലും ഗവർണറെ സർവകലാശാലയിലേക്ക് പ്രവേശിപ്പിക്കില്ല എന്നും പിഎം ആർഷോ അറിയിച്ചു.
Discussion about this post