മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി ആയ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രോഹിത് ശർമയെ നീക്കിയതിനെതിരെ വ്യാപക പ്രതിഷേധം. മുംബൈ ഇന്ത്യൻസിനെതിരെ അൺഫോളോയിങ് ക്യാമ്പയിൻ ആണ് ഇപ്പോൾ നടക്കുന്നത്. രോഹിത് ശർമയുടെ ലക്ഷക്കണക്കിന് ആരാധകർ മുംബൈ ഇന്ത്യൻസ് ടീമിനെ സമൂഹമാദ്ധ്യമങ്ങളിൽ അൺഫോളോ ചെയ്തു. കഴിഞ്ഞ ദിവസമാണ് രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി ഹാർദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി മുംബൈ ഇന്ത്യൻസ് ടീം പ്രഖ്യാപിച്ചത്.
മുംബൈ ഇന്ത്യൻസിനെതിരായ ആരാധകരുടെ അൺഫോളോയിംഗ് ക്യാമ്പയിൻ തുടങ്ങിയതിനുശേഷം ഒറ്റ മണിക്കൂറിൽ നാലു ലക്ഷത്തിലേറെ പേരാണ് മുംബൈ ഇന്ത്യൻസ് ടീമിനെ എക്സ് അക്കൗണ്ടിൽ അൺഫോളോ ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം പേരും മുംബൈ ഇന്ത്യന്‍സിനെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന ഈ അൺഫോളോയിങ് ക്യാമ്പയിൻ മുംബൈ ഇന്ത്യൻസ് ടീമിന് വലിയ സമ്മർദ്ദം ആണ് നൽകുന്നത്.
2013ലാണ് രോഹിത് ശർമ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്നത്. റിക്കി പോണ്ടിംഗിന്റെ പിൻഗാമിയായിട്ടായിരുന്നു രോഹിത്തിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള പ്രവേശനം. രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ആദ്യവർഷം തന്നെ മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം സ്വന്തമാക്കി. പിന്നീട് രോഹിതിന്റെ നേതൃത്വത്തിൽ നാല് തവണ കൂടി മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു.
Discussion about this post