Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

വ്യാപന ശേഷി കൂടുതൽ; പ്രതിരോധ ശേഷിയെ അതിജീവിക്കാൻ പ്രാപ്തം; കേരളത്തിൽ കണ്ടെത്തിയ ജെ എൻ.1 ഉപവകഭേദം അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ; വിശദ വിവരങ്ങൾ അറിയാം

അതിജീവന ശേഷി കൂടുതലായതിനാൽ ജെ എൻ.1 ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ നിലവിലുള്ള വാക്സിനുകളിൽ പരിഷ്കരണങ്ങൾ ആവശ്യമായി വരുമെന്ന് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ അറിയിക്കുന്നു

by Brave India Desk
Dec 17, 2023, 11:57 am IST
in International, Health
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: തിരുവനന്തപുരത്ത് 79 വയസ്സുകാരനിൽ കണ്ടെത്തിയ കൊവിഡ് ഒമിക്രോൺ ഉപവകഭേദമായ ജെ എൻ.1 നിലവുള്ളവയിൽ വെച്ച് ഏറ്റവും അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധർ. 2023 സെപ്റ്റംബറിൽ അമേരിക്കയിലാണ് ഇത് ആദ്യം കണ്ടെത്തിയത്. ഡിസംബർ 12 വരെയുള്ള കണക്ക് പ്രകാരം അമേരിക്കയിലെ ആകെ കൊവിഡ് ബാധയുടെ 21.4 ശതമാനവും ഈ ഉപവകഭേദമാണ്.

ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുകയാണ്. 2023 ഏപ്രിലിൽ വർദ്ധനക്ക് കാരണം എക്സ് ബി ബി ഉപവകഭേദമായിരുന്നുവെങ്കിൽ ഇപ്പോഴത്തെ വർദ്ധനവ് ജെ എൻ.1 മൂലമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എക്സ് ബി ബിയുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിരോധ ശേഷിയെ അതിജീവിക്കാനുള്ള ശേഷി ജെ എൻ.1ന് കൂടുതലാണ്. മാത്രമല്ല, ഇതിന്റെ വ്യാപന തോതും വലുതാണ്. അതിനാൽ മറ്റ് രോഗങ്ങളുള്ളവരിൽ ഇത് അപകടകരമായേക്കാം എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Stories you may like

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

അന്താരാഷ്ട്ര യാത്രികർ മുഖേന പാശ്ചാത്യ രാജ്യങ്ങളിൽ നിന്നാവാം ജെ എൻ.1 ഇന്ത്യയിൽ എത്തിയത് എന്നാണ് നിഗമനം. അമേരിക്കയിലും ചൈനയിലും നിലവിൽ അതിവേഗം പടർന്ന് പിടിക്കുകയാണ് ഈ വകഭേദം.

ഒമിക്രോൺ ഉപവകഭേദമായ ബിഎ.2.86ൽ നിന്നാകാം ജെ എൻ.1 രൂപാന്തരം പ്രാപിച്ചത് എന്നാണ് ആരോഗ്യ വിദഗ്ധർ കണക്ക്കൂട്ടുന്നത്. ഒക്ടോബർ മാസത്തിൽ അമേരിക്കയിലെ കൊവിഡ് വ്യാപനത്തിൽ 0.1 ശതമാനം മാത്രമായിരുന്ന ജെ എൻ.1, രണ്ട് മാസം കൊണ്ട് 21 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.

എന്നാൽ, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ജെ എൻ.1 പൊതു ആരോഗ്യ മേഖലക്ക് അധിക ഭീഷണി ഉയർത്തുന്നതായി തെളിവുകളില്ലെന്നാണ് അമേരിക്കൻ കൊവിഡ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രോഗ തീവ്രതയിലും കാര്യമായ വർദ്ധനവില്ല.

അതിജീവന ശേഷി കൂടുതലായതിനാൽ ജെ എൻ.1 ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ നിലവിലുള്ള വാക്സിനുകളിൽ പരിഷ്കരണങ്ങൾ ആവശ്യമായി വരുമെന്ന് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ അറിയിക്കുന്നു. ജെ എൻ.1 ഉപവകഭേദത്തിന്റെ ലക്ഷണങ്ങളും മറ്റ് വകഭേദങ്ങൾക്ക് സമാനമാണ്. ചില ലക്ഷണങ്ങളുടെ തീവ്രതയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

പനി, വിറയൽ, ശ്വാസതടസ്സം, ശരീരവേദന, രുചിയും ഗന്ധവും തിരിച്ചറിയാനാകാത്ത അവസ്ഥ, മൂക്കടപ്പ്, മൂക്കൊലിപ്പ്, വയറിളക്കം, ചുമ, ക്ഷീണം, തലവേദന, തൊണ്ടവേദന, ഛർദ്ദി, ഓക്കാനം എന്നിവയാണ് ജെ എൻ.1ന്റെയും പ്രധാന ലക്ഷണങ്ങൾ. 2024 ജനുവരിയിൽ രോഗവ്യാപനം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പരിഷ്കരിച്ച വാക്സിനുകൾ എത്രയും വേഗം ലഭ്യമാക്കണമെന്നും സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ മുന്നറിയിപ്പ് നൽകുന്നു.

ബിഎ. 2.86ന് ആകെ ജനിതക വ്യതിയാനം സംഭവിച്ച 20 വകഭേദങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇവയിൽ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് ജെ എൻ.1 തന്നെയാണ് എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Tags: Covid 19omicronJN.1
Share1
Tweet
Send
Share

Latest stories from this section

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറെന്ന് ഇറാൻ; അമേരിക്കയ്ക്ക് മുന്നിൽ പുതിയ നിർദ്ദേശങ്ങൾ

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

Latest News

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies