ബെംഗളൂരു: കേരളത്തിൽ പുതിയ കൊവിഡ് കേസുകളുടെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആശങ്കയിലായ കർണാടക സർക്കാർ, സംസ്ഥാനത്ത് പകർച്ചവ്യാധി ആവർത്തിക്കുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ വേണ്ട തയ്യാറെടുപ്പുകൾ ഉണ്ടോയെന്ന് തയ്യാറെടുപ്പ് പരിശോധിക്കാൻ ആശുപത്രികളിൽ മോക്ക് ഡ്രില്ലുകൾ നടത്താൻ തീരുമാനിച്ചു.
കേരളത്തിൽ നിലവിൽ 1,324 പേർക്കാണ് കൊവിഡ് പോസിറ്റീവ് ഉള്ളത്. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം, കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിൽ രണ്ട് കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതേ തുടർന്ന് കണ്ണൂർ ജില്ലയിലെ പാനൂരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഒന്നു കൊണ്ടും പേടിക്കാനില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ അഭിപ്രായം
ഒന്നും പേടിക്കാനില്ലെന്ന് പുതിയ ആരോഗ്യമന്ത്രി അവകാശവാദം മുഴക്കുമ്പോഴും കേരളത്തിന്റെ മുൻകാല ചരിത്രം അതല്ല നമ്മോട് പറയുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ തന്നെ പൊതുസമ്മേളനങ്ങളും തിരഞ്ഞെടുപ്പ് റാലികളും നടത്തിയ ചരിത്രമാണ് കേരളത്തിനുള്ളത്. കൂടാതെ കൊവിഡ് മരണവുമായി ബന്ധപ്പെട്ട് ഐസിഎംആറും ലോകാരോഗ്യ സംഘടനയും പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കേരളത്തിൽ പാലിക്കപ്പെടുന്നില്ലെന്നും അതുകൊണ്ട് തന്നെ 40 % മരണവും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും കഴിഞ്ഞ തവണ വ്യാപക വിമർശനം കേരളം സർക്കാരിനെതിരെ ഉയർന്നിരുന്നു.
പൊതുമധ്യത്തിൽ പ്രതിച്ഛായ നിലനിർത്തുവാൻ ഏത് അളവ് വരെ വേണമെങ്കിലും പോകുന്ന ഒരു സർക്കാർ ഭരിക്കുന്നത് കൊണ്ട് തന്നെ, എത്ര പേടിക്കണ്ട എന്ന് പറഞ്ഞാലും പിടിക്കാതിരിക്കാൻ കേരളത്തിലെ ജനങ്ങൾക്കാവില്ല
Discussion about this post