ന്യൂഡൽഹി:പാർലമെന്ററി സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഭരണപക്ഷ തർക്കങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ പാർലമെന്ററി ആക്രമങ്ങൾ നടന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ വാദത്തോട് രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര മന്ത്രി നിത്യാനന്ദ റായ്.
ഞായറാഴ്ച മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ രാഹുൽ ഗാന്ധിയുടെ ബുദ്ധി ശക്തി പരിശോധിക്കണം എന്ന് പറഞ്ഞ കേന്ദ്രമന്ത്രി അയാൾക്ക് ദേശീയ വിഷയത്തിൽ ഒരു ധാരണയുമില്ല ഉണ്ടാക്കാൻ ഒട്ടും ആഗ്രഹിക്കുന്നും ഇല്ല എന്നും പറഞ്ഞു. രാഹുൽ ഗാന്ധി ഏത് നിമിഷം എന്ത് പറയും എന്ന് ആർക്കുമറിയില്ല, അദ്ദേഹം കൂട്ടിച്ചേർത്തു
അദ്ദേഹത്തിന് ബുദ്ധിയുമില്ല അതൊട്ട് ആഗ്രഹിക്കുന്നും ഇല്ല. വിഷയം എന്തും ആയിക്കോട്ടെ തന്റെ സ്ഥിരം പല്ലവി പാടുക എന്നതിലപ്പുറം ഒന്നും ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. തന്റെ വായ തുറക്കുന്നതിന് രാഹുൽ ഗാന്ധി അല്പം ചിന്തിക്കാൻ തയ്യാറാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു
“എന്തുകൊണ്ടാണ് ഇത് (സുരക്ഷാ ലംഘനം) സംഭവിച്ചത്? രാജ്യത്തെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. പ്രധാനമന്ത്രി മോദിയുടെ നയങ്ങൾ കാരണം രാജ്യത്തെ യുവാക്കൾക്ക് ജോലി ലഭിക്കുന്നില്ല. ഈ സംഭവം തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും നേരിട്ടുള്ള വീഴ്ചയാണെന്ന് ഞാൻ വിശ്വസിക്കുന്നു”
രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ അഭൂതപൂർവ്വമായ വളർച്ചയാണ് കഴിഞ്ഞ 9 വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്. 2030 ഓട് കൂടി ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബ്ലൂംബെർഗ് പോലുള്ള ലോകത്തിലെ ഏറ്റവും മികച്ച ഏതാണ്ട് എല്ലാ ധനകാര്യ സ്ഥാപനങ്ങളും പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഉല്പാദനരംഗം കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ അഭൂതപൂർവ്വമായ വളർച്ചയാണ്. ലോകത്തിലെ പല ഫാക്ടറികളും ചൈന ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല വിലക്കയറ്റം നേരിടാനാണ് റിസേർവ് ബാങ്ക് കഴിഞ 5 തവണയായി റീപോ റേറ്റ് മാറ്റാതെ നിലനിർത്തുന്നത്. വിലക്കയറ്റം വളരെ ആരോഗ്യകരമായ സംഖ്യയിൽ ആണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇത്രയൊക്കെ വിവരങ്ങൾ ലഭ്യമായിരിക്കെയാണ് യാതൊരു പഠനവും ഇല്ലാതെ വായിൽ തോന്നിയത് രാഹുൽ ഗാന്ധി വിളിച്ചുപറയുന്നത്
Discussion about this post