മുംബൈ: നാഗ്പൂർ-അമരാവതി റോഡിൽ പരിക്കേറ്റയാൾക്ക് സഹായ ഹസ്തവുമായി മുഖ്യമന്ത്രി എക്നാഥ് ഷിൻഡേ. അപകടം പറ്റിയ വ്യക്തിയെ ആശുപത്രിയിലെത്തിക്കാനായി അദ്ദേഹം തന്റെ വാഹന വ്യൂഹത്തിലെ ആംബുലൻസ് വിട്ടുനൽകി. ഇതിന് മുൻപും അദ്ദേഹം അപകടസ്ഥലങ്ങളിൽ സഹായവുമായി എത്തിയിട്ടുള്ളത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
കഴിഞ്ഞ സെപ്തംബറിൽ മുംബൈ വെസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിൽ വാഹനം കത്തുന്നത് കണ്ട് തന്റെ വാഹനവ്യൂഹം തടഞ്ഞ് നിർത്തി വാഹനത്തിലെ ഡ്രൈവർക്ക് ആവശ്യമായ സഹായം ലഭ്യമാക്കിയിരുന്നു. അപകടത്തിൽ ആർകകും പരിക്ക് പറ്റിയിരുന്നില്ല. കഴിഞ്ഞ ജൂലായിലും ഇത്തരത്തിൽ ഒരു രോഗിക്ക് വൈദ്യസഹായ ഉറപ്പാക്കാൻ തന്റെ വാഹനവ്യൂഹത്തിൽ നിന്നും ആംബുലൻസ് വിട്ടുനൽകിയിരുന്നു. ചുനഭട്ടി-കുർള ഹൈവേയിൽ ആംബുലൻസ് തകരാറിലായി വഴിയിൽ പെട്ടുപോയ രോഗിയ്ക്കായാണ് അദ്ദേഹം തന്റെ സഹായം ഉറപ്പാക്കിയത്.
അതേസമയം, മഹാരാഷ്ട്രയിലെ നാഗ്പൂരിലെ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയുടെ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ അദ്ദേഹം അപകടസ്ഥലം സന്ദർശിച്ച് സഥിതിഗതികൾ വിലയിരുത്തി.
‘മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നാഗ്പൂരിനടുത്തുള്ള ബസാർഗാവിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയുടെ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സ്‌ഫോടനത്തിൽ ഒമ്പത് തൊഴിലാളികൾ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു’- മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
Discussion about this post