ഇടുക്കി: കനത്ത മഴയെ തുടർന്ന് ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കാൻ തീരുമാനം. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഷട്ടറുകൾ തുറക്കും. പരമാവധി 10,000 ക്യൂസെക്‌സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്നാട് സർക്കാർ അറിയിച്ചിരിക്കുന്നത്. അണക്കെട്ട് തുറക്കുന്നതിനാൽ പെരിയാർ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി.
നിലവിൽ 137.50 അടി വെള്ളമാണ് ഡാമില്‍ ഉള്ളത്. പരാമവധി 142 അടിയാണ് സംഭരണശേഷി. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. മാത്രമല്ല തമിഴ്നാട്ടിലെ പ്രളയവും കൂടി കണക്കിലെടുത്താണ് ഡാം തുറക്കാന്‍ തീരുമാനിച്ചത്.
Discussion about this post