ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ 19 ഇടങ്ങളിൽ എൻഐഎ റെയ്ഡ്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച പരിശോധന പോലീസുമായി ഏകീകരിച്ചാണ് പുരോഗമിക്കുന്നത്. ജിഹാദി ഭീകര സംഘത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് തീവ്രവാദ വിരുദ്ധ ഏജൻസികൾ പരിശോധന ശക്തമാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ജിഹാദി ഗ്രൂപ്പുമായി ബന്ധമുള്ളവർ സംഘടിതമായി നീക്കം നടത്തുന്ന ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പരിശോധന നടക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ എൻഐഎ ഇതുവരെ പുറത്തു വിട്ടിട്ടില്ല.
തടവുകാരെ ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ തീവ്രവാദികളാക്കിയതുമായി ബന്ധപ്പെട്ട കേസിൽ കർണാടകയിലെ ബെംഗളൂരുവിലുടനീളം ഒന്നിലധികം സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നീക്കം. കേസുമായി ബന്ധപ്പെ അന്വേഷണത്തിന്റെ ഭാഗമായി, ഈ മാസം 13ന് കസ്റ്റഡിയിലുള്ള നാല് പ്രതികളുടെയും, ഒളിവിൽ പോയ ഒരു പ്രതിയുടെയും വീടുകളിൽ ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.
മുഹമ്മദ് ഉമർ, മുഹമ്മദ് ഫൈസൽ റബ്ബാനി, തൻവീർ അഹമ്മദ്, മുഹമ്മദ് ഫാറൂഖ് എന്നിവരുടെ വസതികളിൽ നടത്തിയ പരിശോധനയിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും വിവിധ കുറ്റാന്വേഷണ രേഖകളും 7.3 ലക്ഷം രൂപയും എൻഐഎ സംഘം പിടിച്ചെടുത്തു. ജുനൈദ് അഹമ്മദ് ഒളിവിലാണ്. ഐപിസിയുടെ വിവിധ വകുപ്പുകൾ, 1967ലെ യുഎ(പി) ആക്ട്, 1884ലെ സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പ്രതികൾ ഇപ്പോൾ ഒളിവിലാണ്.
Discussion about this post