അഗർത്തല : ഇടതുപക്ഷം ഭരണത്തിൽ നിന്നും പോയതിനു ശേഷം ത്രിപുരയിൽ സംഭവിക്കുന്നത് വലിയ മാറ്റങ്ങളെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മാണിക് സാഹ. നിലവിലെ സംസ്ഥാന സർക്കാരിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെത്തുടർന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ ശക്തമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഗർത്തലയിലെ രബീന്ദ്ര സതബർസിക്കി ഭവനിൽ അഗർത്തല ഗവൺമെന്റ് ഡെന്റൽ കോളേജിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സാഹ.
സംസ്ഥാനത്തെ ആരോഗ്യ വികസന മേഖലയിൽ അഗർത്തല ഗവണ്മെന്റ് കോളേജ് ഒരു നാഴികകല്ലാണെന്നും.ഇവിടത്തെ വിദ്യാർത്ഥികളുടെ ഭാവി ശോഭനമാക്കുന്നതിൽ കോളേജ് വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കു കിഴക്കൻ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നരേന്ദ്ര മോദി 2014 ൽ അധികാരത്തിൽ വരുന്നത് വരെ ആരും പ്രാധാന്യം നൽകിയിട്ടില്ലെന്നും. മോദി വന്നതിനു ശേഷമാണു വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ ഭാഗമാണെന്നു തന്നെ തോന്നി തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ വികസനം പൂർണമാകണമെങ്കിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം പൂർത്തിയാക്കണമെന്നാണ് പ്രധാനമന്ത്രി വിശ്വസിക്കുന്നത് . പ്രധാനമന്ത്രിയുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലമായി, ആശയവിനിമയ സംവിധാനം ഉൾപ്പെടെ വിവിധ മേഖലകളിൽ വടക്കു കിഴക്കൻ മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ വൻ വികസനം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി സാഹ കൂട്ടിച്ചേർത്തു.











Discussion about this post