ദുബായ്: ഐപിഎൽ താര ലേലത്തിൽ പുതുചരിത്രമെഴുതി ഓസിസ് പേസർ മിച്ചൽ സ്റ്റാർക്കും നായകൻ പാറ്റ് കമ്മിൻസും. റെക്കോർഡ് തുകയ്ക്കാണ് ഇരുവരും വിറ്റുപോയത്. 24.75 കോടിയ്ക്കാണ് സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. കമ്മിൻസിനെ സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് 20.75 കോടിയ്ക്കാണ്. കഴിഞ്ഞ വർഷത്തെ ലേലത്തിൽ ഇംഗ്ലണ്ട് താരം സാം കറനെ 18.5 കോടിക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയതായിരുന്നു നിലവിലുള്ള റെക്കോർഡ്. ഇതാണ് ഓസിസ് താരങ്ങൾ മറികടന്നത്.
ലോകകപ്പിലെ ഹീറോയായ ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സണ്‍റൈസേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസീലന്‍ഡിന്റെ യുവതാരം രചിന്‍ രവീന്ദ്രയെ 1.80 കോടിക്കും മറ്റൊരു കിവീസ് താരം ഡാരില്‍ മിച്ചലിനെ 14 കോടിയ്ക്കും ഇന്ത്യൻ ഓൾ റൌണ്ടർ ശാര്‍ദുല്‍ താക്കൂറിനെ 4 കോടിയ്ക്കും ചെന്നൈ ടീമിലെത്തിച്ചു.
ദക്ഷിണാഫ്രിക്കന്‍ താരം ജെറാള്‍ഡ് കോട്ട്‌സിയെ അഞ്ചു കോടിയ്ക്കും ശ്രീലങ്കൻ താരം ദിൽഷൻ മദുശങ്കയെ 4.60 കോടിയ്ക്കും മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ഹർഷൽ പട്ടേലിനെ 11.75 കോടിയ്ക്കും ക്രിസ് വോക്സിനെ 4.20 കോടിയ്ക്കും പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയിട്ടുണ്ട്.
Discussion about this post