ഇസ്ലാമബാദ്:പാകിസ്താനില്‍ വനിതകള്‍ വീടുകളില്‍ പോലും സുരക്ഷിതരല്ലെന്ന് പാക് സിനിമാ നടി ആയിഷ ഒമര്‍.തട്ടിക്കൊണ്ടുപോകുമെന്നോ , ബലാത്സംഗം ചെയ്യപ്പെടുമെന്നോ, ഭയക്കാതെ സ്വാതന്ത്ര്യമായി പാകിസ്താനില്‍ നടക്കാന്‍ കഴിയില്ലെന്നും. ”സ്വാതന്ത്ര്യവും സുരക്ഷയും മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണ്, അത് ഇവിടെയില്ലെന്നും നടി പറഞ്ഞു.
എല്ലാ രാജ്യങ്ങളിലും കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്, പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴും പുറത്തിറങ്ങി സ്വാതന്ത്ര്യത്തോടെ നടക്കാം. എനിക്ക് പാകിസ്താനിലെ ഒരു പാര്‍ക്കില്‍ പോലും പോകാന്‍ കഴിയില്ല,’ എനിക്ക് റോഡിലൂടെ നടക്കാന്‍ ആഗ്രഹമുണ്ട്, സൈക്കിള്‍ ചവിട്ടണം, എല്ലാത്തിനും ആഗ്രഹമുണ്ട്് . പക്ഷേ ഒന്നിനും സാധിക്കില്ല അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ്-19 ലോക്ക്ഡൗണ്‍ കാലത്ത് സ്ത്രീകള്‍ക്ക് പുറത്ത് സുരക്ഷിതമായി പോകാനാകുമായിരുന്നു . അന്ന് കുറ്റകൃത്യങ്ങള്‍ കുറവുമായിരുന്നു. മിക്ക സ്ത്രീകള്‍ക്കും ഇതേ അവസ്ഥയാണെന്നാണ് കരുതുന്നതെന്നും നടി പറഞ്ഞു. കോളേജില്‍ പഠിക്കുമ്പോള്‍ കറാച്ചിയിലേതിനേക്കാള്‍ ലാഹോറില്‍ തനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നുവെന്നും, ബസിലാണ് യാത്ര ചെയ്തിരുന്നതെന്നും ആയിഷ ഒമര്‍ പറഞ്ഞു.
പാകിസ്താനിലെ സ്ത്രീകളുടെ ഭയം ഒരിക്കലും ഇവിടുത്തെ പുരുഷന്‍മാര്‍ക്ക് മനസിലാകില്ല. എന്റെ സഹോദരന്‍ പാകിസ്താനില്‍ നിന്നും ഡെന്‍മാര്‍ക്കിലേക്ക് പോയിക്കഴിഞ്ഞു. അമ്മയും രാജ്യം വിടാനുളള ഒരുക്കത്തിലാണ് ആയിഷ ഒമര്‍ പറഞ്ഞു. എന്നാലും താന്‍ തന്റെ രാജ്യത്തെ സ്നേഹിക്കുന്നുണ്ടെന്നും നടി പറഞ്ഞു. ജിയോ ന്യൂസ് ആണ് നടിയുടെ വാക്കുകള്‍ പുറത്തുവിട്ടത്. ഭരണപരമായ അസ്ഥിരതയും സാമ്പത്തിക ഞെരുക്കവും പാകിസ്താനിലെ ജനജീവിതം പാടേ തകര്‍ത്തതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുളളവര്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ തുറന്ന അഭിപ്രായവുമായി രംഗത്തെത്തിയതോടെ വിഷയം പുറംലോകത്തും ചര്‍ച്ചയാകുകയാണ്.
Discussion about this post