ലണ്ടൻ: അശ്ലീല വെബ് സൈറ്റുകളെ ഇന്ത്യൻ മാതൃകയിൽ നിരോധിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. ജനപ്രിയ അശ്ലീല സൈറ്റുകളായ പോൺ ഹബ്, എക്സ് വീഡിയോസ്, സ്ട്രിപ് ചാറ്റ് എന്നിവയെ നിരോധിക്കാനാണ് യൂറോപ്യൻ യൂണിയൻ തയ്യാറെടുക്കുന്നത് എന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഹാനികരമായ ഉള്ളടക്കം, ഉപയോക്താക്കളെ ലൈംഗിക വൈകൃതങ്ങൾക്ക് അടിമകളാക്കുന്ന പരസ്യങ്ങൾ എന്നിവ ഇത്തരം വെബ് സൈറ്റുകൾ പ്രചരിപ്പിക്കുന്നതായി ആരോപണങ്ങൾ സജീവമാണ്. ഓൺലൈനിലൂടെയുള്ള വിദ്വേഷ പ്രചാരണം, വംശീയ അധിക്ഷേപം, ബാല ലൈംഗിക പീഡനങ്ങളുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയൽ എന്നിവയും നിരോധനത്തിന്റെ കാരണങ്ങളാണ്.
അശ്ലീല വെബ് സൈറ്റുകൾ കർശനമായും പ്രായ പരിശോധന നിർബന്ധമാക്കണമെന്നും ഉള്ളടക്കങ്ങൾ നിയമവിധേയമായി നിയന്ത്രിക്കണമെന്നും കാട്ടി കഴിഞ്ഞ ഓഗസ്റ്റിൽ യൂറോപ്യൻ യൂണിയൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിരോധന നീക്കം എന്നാണ് റിപ്പോർട്ട്.
പോൺ സൈറ്റുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പുതിയ ഉള്ളടക്കങ്ങളുടെ തെറ്റായ പ്രചാരണത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുനതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അഥവാ നിരോധനത്തെ മറികടക്കണമെങ്കിൽ ഇത്തരം സൈറ്റുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രായപരിശോധന നടത്തേണ്ടി വരുമെന്ന് ഫിനാൻഷ്യൽ ടൈംസ് ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കൾ തങ്ങളുടെ പ്രായം തെളിയിക്കുന്നതിനായി സൈറ്റുകളിൽ സെൽഫികൾ ഉൾപ്പെടെ ഉള്ളവ അപ്ലോഡ് ചെയ്യേണ്ടതായും വന്നേക്കാം.
Discussion about this post