ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ശരിവെച്ച് അന്താരാഷ്ട്ര നാണയനിധി. 2023-24 ലെ സാമ്പത്തിക വർഷത്തിൽ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയങ്ങൾ പൂർണമായും ലക്ഷ്യം കണ്ടുവെന്ന് ഐ എം എഫ് വ്യക്തമാക്കി. സാമ്പത്തിക പരിഷ്കരണ നയങ്ങൾ കർശനമാക്കുന്നതിനൊപ്പം മൂലധനം ചെലവാക്കുന്നത് കുറയ്ക്കുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത് അഭിനന്ദനാർഹമാണെന്നും ഐ എം എഫ് നിരീക്ഷിച്ചു.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 5.9 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷ. ഈ ലക്ഷ്യം മുൻനിർത്തി വ്യക്തമായ ആസൂത്രണത്തോടെയാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നതെന്നും ഐ എം എഫ് ചൂണ്ടിക്കാട്ടി.
അടുത്ത സാമ്പത്തിക വർഷത്തോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.3 ശതമാനം വളർച്ച കൈവരിക്കും. ഇത് 6.5ലേക്ക് എത്താനും സാദ്ധ്യതയുണ്ട്. കടബാധ്യതകൾ കൂട്ടാതിരിക്കാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയങ്ങൾ ലക്ഷ്യം കാണുന്നുണ്ട്. കൂടുതൽ വ്യക്തമായ നിരീക്ഷണങ്ങൾ 2024 ജനുവരി അവസാനത്തോടെ പുറത്തിറക്കുന്ന വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് അപ്‌ഡേറ്റിൽ ഉണ്ടാകുമെന്നും ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർമാർ അറിയിച്ചു.
Discussion about this post