എറണാകുളം: കരുവന്നൂര്‍ സഹകര ബാങ്ക് കള്ളപ്പണക്കേസില്‍ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും എംഎം വർഗീസ് സഹകരിക്കുന്നില്ലെന്ന് ഇഡി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത് നാലാം തവണയാണ് ഇഡി വർഗീസിനെ ചോദ്യം ചെയ്യുന്നത്. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന അനധികൃത ഇടപാടുകളെ കുറിച്ച് വർഗീസിന് വ്യക്തമായ ധാരണയുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ബാങ്കിൽ സി.പി.എം തൃശ്ശൂര്‍ ജില്ലാ ഘടകത്തിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി നേരത്തെ കണ്ടെത്തിയിരുന്നു. ബിനാമി ലോണുകളുടെ കമ്മീഷന്‍ തുകയാണ് ഇതിലേക്ക് വന്നിരുന്നതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ഈ അക്കൗണ്ടുകൾ വഴി നടന്നിട്ടുണ്ട്. ഈ ഇടപാടുകൾ ജില്ലാ സെക്രട്ടറി അറിയാതെ നടക്കില്ലെന്നാണ് ഇഡിയുടെ നിഗമനം. എന്നാൽ, കഴിഞ്ഞ മൂന്ന് തവണയിലെ ചോദ്യം ചെയ്യലിലും വര്‍ഗീസ് അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
ജില്ലാ കമ്മിറ്റിയുടെ 2016 മുതലുള്ള വരവു- ചെലവു കണക്കുകൾ ഹാജരാക്കാൻ ഇഡി നിർദേശിച്ചിരുന്നു. 345 കോടിയുടെ കള്ളപ്പണയിടപാട് കരുവന്നൂർ ബാങ്കിൽ നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
Discussion about this post