ന്യൂഡൽഹി: ഡിസംബർ 13 ന് ഉണ്ടായ സുരക്ഷാ വീഴ്ചയെ തുടർന്ന് പുതിയ പാർലമെന്റ് കെട്ടിട സമുച്ചയത്തിന്റെ “സമഗ്ര സുരക്ഷ” സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഏറ്റെടുക്കും റിപ്പോർട്ട്
അഗ്നിശമന സേനയും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സും സംയുക്തമായി എങ്ങനെ പാർലമെന്റ് മന്ദിരത്തിന്റെ സമഗ്ര സുരക്ഷാ നിർവ്വഹണം ഏറ്റെടുക്കാമെന്ന് ഒരു സർവ്വേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷ സി ഐ എസ് എഫ് ഏറ്റെടുക്കും എന്ന തീരുമാനം നടപ്പിലാക്കുന്നത്.
ന്യൂക്ലിയർ, എയ്‌റോസ്‌പേസ് ഡൊമെയ്‌നുകൾ, സിവിൽ എയർപോർട്ടുകൾ, ഡൽഹി മെട്രോ എന്നിവയിലെ ഇൻസ്റ്റാളേഷനുകൾ കൂടാതെ കേന്ദ്ര സർക്കാർ മന്ത്രാലയത്തിന്റെ പല കെട്ടിടങ്ങളുടെയും സുരക്ഷയുടെ ഉത്തരവാദിത്തം നിലവിൽ കയ്യാളുന്ന കേന്ദ്ര സായുധ പോലീസ് സേനയാണ് സി ഐ എസ് എഫ്
പുതിയതും പഴയതുമായ പാർലമെന്റ് സമുച്ചയവും അനുബന്ധ കെട്ടിടങ്ങളും സിഐഎസ്എഫിന്റെ സമഗ്രമായ സുരക്ഷാ കവറിനു കീഴിൽ കൊണ്ടുവരും, പാർലമെന്റ് സെക്യൂരിറ്റി സർവീസ് (പിഎസ്എസ്), ഡൽഹി പോലീസ്, സിആർപിഎഫിന്റെ പാർലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് (പിഡിജി) എന്നിവയുടെ നിലവിലുള്ള ഘടകങ്ങളും ഉണ്ടായിരിക്കും. റിപ്പോർട്ട് വ്യക്തമാക്കി
Discussion about this post