കൊച്ചി;അഞ്ച് മാസത്തെ പെന്ഷന് കുടിശ്ശിക ആവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്ഷന് നല്‍കിയേ തീരു. പെന്ഷന് നല്കാനാവുന്നില്ലെങ്കില് മറിയക്കുട്ടിയുടെ മൂന്നു മാസത്തെ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം.സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ലെന്ന് പറയരുത്. ആഘോഷങ്ങള്‍ക്ക് ചിലവാക്കാന്‍ പണമുണ്ടല്ലോയെന്നും കോടതി വിമര്‍ശിച്ചു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആണ് കേസ് പരിഗണിച്ചത്. നാളെ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശവും നല്കി.
പെന്ഷന് തുകയായ 1600 രൂപ സര്‍ക്കാരിനു വലിയ കാര്യമായിരിക്കില്ലെന്ന് കോടതി പറഞ്ഞു. എഴുപത്തിയെട്ടു വയസ്സുള്ള മറിയക്കുട്ടിയെ സംബന്ധിച്ച് അതു വലിയ തുകയാണ്. മറിയക്കുട്ടിയുടെ ഹര്‍ജി കോടതി ഗൗരവത്തോടെയാണ് കാണുന്നത്, മറിയക്കുട്ടി കോടതിയെ സംബന്ധിച്ച് വിഐപിയാണെന്നും കോടതി പറഞ്ഞു.
പെന്ഷന് കിട്ടാത്തതിനെ തുടര്‍ന്ന് മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ചതോടെയാണ് അടിമാലിയിലെ വയോധികരായ മറിയക്കുട്ടിയും അന്നക്കുട്ടിയും ചര്‍ച്ചകളില്‍ നിറഞ്ഞത്. വിഷയം വിവാദമായതോടെ മറിയക്കുട്ടിയ്ക്ക് 200 ഏക്കര്‍ ഭൂമിയും വീടുമുണ്ടെന്ന് ദേശാഭിമാനി വ്യാജ വാര്‍ത്ത കൊടുത്തിരുന്നു. ഇതില്ലെന്ന് പിന്നീട് വില്ലേജ് ഓഫീസര്‍ മുഖാന്തിരം മറിയക്കുട്ടി തെളിയിക്കുകയും ചെയ്തു.
Discussion about this post