ഇടുക്കി : ഇടുക്കിയിൽ കഴിഞ്ഞ ദിവസം മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചേറാട് സ്വദേശി അജേഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ചയാണ് അജേഷ് മാതാ പിതാക്കളായ കുമാരനെയും തങ്കമണിയെയും വെട്ടിക്കൊലപ്പെടുത്തിയത്.
സമീപവാസികളാണ് കുമാരനെ വീടിനകത്ത് വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുരുതര പരുക്കുകളോടെ കണ്ടെത്തിയ തങ്കമണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെ തുടർന്ന് അജേഷിനെ കാണാതായിരുന്നു.
പോലീസും നാട്ടുകാരനും ചേർന്ന് നടത്തിയ തിരച്ചിലിലാണ് വ്യാഴാഴ്ച സമീപപ്രദേശത്ത് നിന്നും തൂങ്ങിമരിച്ച നിലയിൽ അജേഷിന്റെ മൃതദേഹം കണ്ടെത്തിയത്.
പിതാവ് കുമാരന് വാഹനാപകടം ഉണ്ടായതിനെ തുടർന്ന് ലഭിച്ച നഷ്ടപരിഹാര തുകയെ ചൊല്ലിയുള്ള തർക്കമാണ് മാതാപിതാക്കളുടെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ആറു ലക്ഷം രൂപയായിരുന്നു കുമാരന് അപകടത്തെ തുടർന്ന് നഷ്ടപരിഹാരമായി ലഭിച്ചിരുന്നത്. ഈ തുക നൽകാത്തതിനെ തുടർന്ന് ഉണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
Discussion about this post