തൃശൂര്‍:നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് തൃശൂര്‍ സപ്ലൈകോയുടെ ക്രിസ്മസ് ചന്തയുടെ ഉദ്ഘാടനം മുടങ്ങി. സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിനാലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. മെയര്‍ എംകെ വര്‍ഗീസ്, എംഎല്‍എ പി ബാലചന്ദ്രന് എന്നിവര്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യാതെ മടങ്ങിപ്പോയി.
പതിമൂന്നിനം സബ്സിഡി ഇനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അരി ,ചെറുപയര്‍,വെളിച്ചെണ്ണ, മല്ലി എന്നീ സാധനങ്ങള്‍ മാത്രമേ സപ്ലൈകോ സ്റ്റോറില്‍ ഉണ്ടായിരുന്നത്. അതും പൊതുവിപണിയിലെ വിലയേക്കാള്‍ കൂടുതലാണെന്നും പറഞ്ഞാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും സാധനങ്ങള്‍ 23 ന് എത്തിയേക്കും എന്നുമാത്രമാണ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. ക്രിസ്മസ് കഴിഞ്ഞിട്ട് ഇത് കിട്ടിയാല്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുമോയെന്നും, സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് പ്രത്യേക ക്രിസ്മസ് ന്യൂ ഇയര്‍ ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. ഇന്നുമുതല്‍ 30-ാം
തീയതി വരെയാണ് ഫെയറുകളുടെ പ്രവര്‍ത്തനം. സബ്സിഡി ഉള്ള സാധനങ്ങള്‍ക്ക് പുറമേ നോണ്‍ സബ്സിഡി സാധനങ്ങള്‍ 5% മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ആളുകള്‍ക്ക് ഫെയറില്‍ നിന്നു വാങ്ങാം. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കും 30% വരെ വിലക്കുറവ് ഫെയറുകളില്‍ ലഭിക്കും എന്നാണ് സപ്ലൈകോ പറഞ്ഞിരുന്നത്.
Discussion about this post